എന്‍.പ്രഭാകരന്‌

എൻ.പ്രഭാകരന്റെ പുതിയ കൃതികൾ : ‘ആത്മാവിന്റെ സ്വന്തം നാട്ടിൽ നിന്ന്’ , ‘മനസ്സ് പോകുന്ന വഴിയേ’. പ്രസാധനം ഡി.സി.ബുക്സ്

നാടകങ്ങൾ

ദൃശ്യവിരുന്നായി 'പുലിജന്മ'വും 'കൃഷ്ണനാട്ട'വും.

pulijanmam-drama-festival
അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന മലയാള നാടകോത്സവത്തില്‍ അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച 'പുലിജന്മ'വും, കല അബുദാബിയുടെ 'കൃഷ്ണനാട്ട'വും കലാസ്വാദകര്‍ക്ക് ദൃശ്യവിരുന്നായി. നാടകോത്സവത്തിന്റെ നാലാം ദിവസം അരങ്ങേറിയ പുലിജന്മം വടക്കേ മലബാറിലെ 'പുലിമറഞ്ഞ തൊണ്ടച്ചന്‍' എന്ന തെയ്യക്കോലത്തിന്റെ നാടകാവിഷ്‌കാരമാണ്. വടക്കേ മലബാറിലെ കാരി ഗുരുക്കളുടെ ജീവിതത്തിന് ദാര്‍ശനിക പരിവേഷം നല്കുകയാണ് ഈ നാടകരചന നിര്‍വഹിച്ച എന്‍. പ്രഭാകരന്‍. പുലിയായി മാറിയ കാരി ഗുരുക്കളുടെ ആത്മസംഘര്‍ഷങ്ങള്‍ അസാധാരണമായ ദൃശ്യവിസ്മയങ്ങളോടെയാണ് ശക്തിയിലെ കലാകാരന്മാര്‍ അവതരിപ്പിച്ചത്. 'പുലിജന്മം' വടക്കേ മലബാറിലെ പ്രാചീനമായ സാമൂഹ്യ ജീവിതത്തിന്റെ നഖചിത്രം കൂടിയാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ജാതീയമായ വേര്‍തിരിവുകളും നിശിതമായി ഈ നാടകത്തില്‍ വിചാരണ ചെയ്യപ്പെടുന്നു. എന്‍. പ്രഭാകരന്റെ രചനയെ അസാധാരണമായ ഭാവനയോടെയാണ് ശക്തി തിയറ്റേഴ്‌സിനുവേണ്ടി സംവിധായകന്‍ സ്റ്റാന്‍ലി രൂപവത്കരിച്ചത്. തെയ്യക്കോലങ്ങളും വടക്കേ മലബാറിലെ കാര്‍ഷിക സംസ്‌കൃതിയും ഈ നാടകത്തെ മനോഹരമായ ദൃശ്യാനുഭവമാക്കി
______________________________________________________________
'പുലിജന്മം' ചെന്നൈയില്‍ അരങ്ങത്ത്‌
04 Oct 2010
ചെന്നൈ: ചെന്നൈ സൗഹൃദ വേദിയുടെ കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ച് നവംബര്‍ ആറിന് വൈകിട്ട് ആറിന് മദിരാശി കേരള സമാജം ഓഡിറ്റോറിയത്തില്‍ പ്രൊഫ. എന്‍.പ്രഭാകരന്റെ 'പുലിജന്മം' നാടകം അരങ്ങേറുന്നു. 'പുലിജന്മം' സംവിധാനം ചെയ്തത് ഗണേശ് പയ്യന്നൂരാണ്. ഗിരീഷ് കാറമേല്‍, ഷൊറണൂര്‍ രവി, സനല്‍കുമാര്‍, സന്തോഷ് പേരാമ്പ്ര, അനീഷ് അത്തോളി, സുഭാഷ് തൃശ്ശൂര്‍, എം.എസ്.ജയന്‍, പ്രജില അനീഷ്, ബിജോ വര്‍ഗീസ്, സുജിഷ്, സജി ജോയ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
പ്രഭാകരന്‍ രംഗപടവും, വേണു കൊട്ടാരം, ജയന്‍ ചെറുകുന്ന് എന്നിവര്‍ ദീപവിധാനവും, സഹജന്‍ വെങ്ങര, രവീന്ദ്രന്‍ തൃശ്ശൂര്‍ എന്നിവര്‍ പശ്ചാത്തലസംഗീതവും മോഹന്‍ദാസ് വെങ്ങര ചമയവും, ചാറ്റര്‍ജി, ബേബി വര്‍ഗീസ് എന്നിവര്‍ ആലാപനവും, സന്തോഷ് കൊല്ലം, ശിവദാസ് എന്നിവര്‍ രംഗനിയന്ത്രണവും, പ്രസാദ് പൂജപ്പുര, എം.എസ്. വിജയന്‍, വിനു എന്നിവര്‍ പിന്നണിയിലും പ്രവര്‍ത്തിക്കുന്നു.
_____________________________________________________________________

'പിഗ്മാന്‍' ഒന്നാംസ്ഥാനം നേടി
02 Jan 2011
വാടാനപ്പള്ളി: ജില്ലാ പഞ്ചായത്ത് കേരളോത്സവത്തില്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന് മലയാള നാടകത്തില്‍ ഒന്നാംസ്ഥാനം. 'പിഗ്മാന്‍' എന്ന നാടകമാണ് സമ്മാനാര്‍ഹമായത്.
എന്‍. പ്രഭാകരന്റെ ഇതേ പേരിലുള്ള കഥയുടെ സ്വതന്ത്ര ആവിഷ്‌കാരമാണ് നാടകം. മാധ്യമ പ്രവര്‍ത്തകനായ കെ. ഗിരീഷ് രചിച്ച നാടകം ശ്രീജിത്ത് പൊയില്‍ക്കാവാണ് സംവിധാനം ചെയ്തത്. ഈ നാടകത്തിലൂടെ പി.ടി. കൃഷ്ണന്‍ മികച്ചനടനായി.
ഏങ്ങണ്ടിയൂര്‍ കളിയരങ്ങാണ് തളിക്കുളം ബ്ലോക്ക് പഞ്ചായത്തിനുവേണ്ടി നാടകം അവതരിപ്പിച്ചത്.