എന്‍.പ്രഭാകരന്‌

എൻ.പ്രഭാകരന്റെ പുതിയ കൃതികൾ : ‘ആത്മാവിന്റെ സ്വന്തം നാട്ടിൽ നിന്ന്’ , ‘മനസ്സ് പോകുന്ന വഴിയേ’. പ്രസാധനം ഡി.സി.ബുക്സ്

നിലപാടുകൾ


“സാഹിത്യത്തില്‍ നിന്ന് ജീവിതം പോയ്പോകുന്നു എന്നു പരാതിപ്പെടുന്നതിനു മുമ്പേ നമ്മുടെ ജീവിതത്തില്‍ നിന്ന് സാഹിത്യം പോയ് പോകുന്നു എന്ന യാഥാര്‍ത്ഥ്യത്തിനു നേരെ നാം കണ്ണുതുറക്കുക തന്നെ വേണം”,
“എഴുത്തുകാരുടെ ചിഹ്നമൂല്യ നിലപാടുകളിലെ അടിസ്ഥാനപരമായി വന്ന അരാഷ്ടീയത വഴി അവര്‍ക്കു കൈവരുന്ന പരിവേഷം, മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന മൂല്യ സങ്കല്‍പങ്ങള്‍ ഇവര്‍ക്കപ്പുറം കടന്ന് ഒരു കൃതിയേപ്പറ്റി സ്വന്തം നിലയ്ക്ക് അഭിപ്രായ രൂപീകരണം നടത്താന്‍ കെല്പോ താല്പര്യമോ ഉള്ള വായനക്കാര്‍ നമുക്കിടയില്‍ ഏറെയൊന്നുമുണ്ടെന്നു കരുതാന്‍ നിര്‍വ്വാഹമില്ല” – എന്‍.പ്രഭാകരന്‍.

___________________________________________________________


തൃശൂര്‍:കഥയുടെ പരിസരം മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി പുതിയ തലങ്ങളിലേക്ക് എത്തി ച്ചു എന്നതാണ് മലയാള യുവകഥാനിരയിസെ ശ്രദ്ധേയമായ ഒരു പ്രവണത. ആഗോളവത്കരണത്തിന്റെ പുതിയ കാതഘട്ടത്തില്‍ പുതിയ വിഷയങ്ങള്‍ എഴുത്തുകാര്‍ കണ്ടെത്തുന്നുണ്ട്. അതില്‍ ആത്മസമര്‍പ്പണത്തിന്റെ സൗന്ദര്യം ഇല്ലാതാവുകയും അന്വേഷണത്വരയുടെ ഇടം ഉണ്ടാകുകയും ചെയ്യുന്നു- എന്‍ പ്രഭാകരന്‍.
യുവകഥാസാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം 16.11.2010
______________________________________________________________________

'അസംതൃപ്തയൗവനവും അസ്തിത്വദുഖവും' by N.P.Rajendran
മുപ്പത്തഞ്ചുകൊല്ലം മുമ്പൊരു പ്രഭാതത്തില്‍ ബ്രണ്ണനിലേക്ക്‌ കടന്നു ചെന്നത്‌ തെല്ല്‌ അഭിമാനത്തോടെയായിരുന്നു.കാക്കനാടനെയുംഎം.മുകുന്ദനെയും കുറിച്ചും കാമു-കാഫ്ക-സാര്‍ത്രിനെക്കുറിച്ചുമെല്ലാം ആരാധനയോടെ സദാസംസാരിച്ചുകൊണ്ടിരിക്കാറുള്ള എന്റെ കൂട്ടുകാര്‍ സി.പി.ഹരീന്ദ്രനും കെ.ശശിധരനും ഒന്നും കഞ്ചാവെന്നല്ല ,വെറും ദിനേശ്‌ ബീഡി പോലും തൊടാറില്ല. പിന്നെ വിജയന്‍മാഷും ബി.രാജീവന്‍ മാഷുമാണോ ചാരായമടിക്കേണ്ടത്‌ !. അറിയപ്പെട്ടിരുന്ന ഒരു സാഹിത്യകാരനേ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ എന്‍.പി.എരിപുരം-ഇന്നത്തെ എന്‍.പ്രഭാകരന്‍ . പ്രഭാകരനെയാരും നാടന്‍കള്ളു കുടിച്ചുപോലും കണ്ടിട്ടില്ല. കള്ളും കഞ്ചാവുമായി നടന്നവര്‍ക്കാര്‍ക്കും സാഹിത്യമുണ്ടായിരുന്നില്ല, സാഹിത്യവുമായി നടന്നവര്‍ക്കാര്‍ക്കും കഞ്ചാവുമുണ്ടായിരുന്നില്ല.  കൂടുതല്‍
________________________________________________________________________

പാഠപുസ്തകത്തില്‍ നിന്നു വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി
28.01.2010
ഒമ്പതാം ക്ലാസിലെ മലയാളം പാഠപുസ്തകത്തില്‍ നിന്നു വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി. എന്‍.പ്രഭാകരന്‍ എഴുതിയ "ചിതാനന്ദം"എന്ന പാഠവും സുകുമാര്‍ അഴീക്കോടിന്റെ ലേഖനത്തിലെ ചില ഭാഗങ്ങളും പിന്‍വലിക്കാന്‍ ഇന്നലെച്ചേര് ന്ന കരിക്കുലം യോഗത്തില്‍ തീരുമാനമായി. എന്‍.പ്രഭാകരന്റെക "ചിതാനന്ദം" എന്ന പാഠഭാഗത്തില്‍ മരണത്തിനുശേഷംചിതയ്‌ക്കു ചുറ്റും നൃത്തം ചെയ്യുകയും മറ്റ്‌ ആഘോഷങ്ങളിലേര്പ്പെ ടുകയും ചെയ്യുന്നവരെക്കുറിച്ചായിരുന്നു പ്രതിപാദിച്ചത്‌. ഇതു വിദ്യാര്ഥികളില്‍ തെറ്റായസന്ദേശമെത്തിക്കുമെന്നു പറഞ്ഞ്‌ ഒഴിവാക്കുകയായിരുന്നു.സുകുമാര്‍ അഴീക്കോട് എഴുതിയ "സൃഷ്ടിശക്തികള്‍-നമ്മള്‍" എന്ന പേരിലുള്ള പാഠഭാഗത്തില്‍ ഗാന്ധിജിയെ യന്ത്രവിരോധിയായി ചിത്രീകരിച്ചുവെന്നാണ് ആക്ഷേപം.സുലളിതമായ സമൂഹ സൃഷ്ടിക്ക് ആ കാട്ടാനയെ വേലിക്കു പുറത്തു നിര്ത്തഷണമെന്നു ഗാന്ധിജിപറഞ്ഞിട്ടുണ്ട്- ആ കാട്ടാനയെന്നതു യന്ത്രമാണ്എന്ന വിവരണമാണു ഒഴിവാക്കാന്തീരുമാനിച്ചത്.
____________________________________________________


“പുതിയ കവികള്‍ സ്വീകരിക്കുന്ന അമിതമായ അച്ചടക്കം കവിതയെ പലപ്പോഴും നിഗൂഢസൗന്ദര്യമുള്ള ഒരു കൗതുക വസ്തു മാത്രമാക്കി മാറ്റുന്നുണ്ട്‌.സ്വന്തം ഭാവുകത്വത്തെഉയര്ന്ന് അളവില്‍ കവിതക്ക്‌ പാകമായ രീതിയില്‍ പരിഷ്ക്കരിച്ചെടുത്തിട്ടുള്ളഒരാള്ക്കു മാത്രം പ്രവേശനം സാധ്യമാകുന്ന ഒന്നായി തീര്ന്നി രിക്കയാണ്‌ പലപ്പോഴും പുതിയ കവിത......അവര്ക്ക് ‌ പുറത്തുനില്ക്കുന്ന ഭൂരിപക്ഷം വരുന്ന വായനക്കാരെസംബന്ധിച്ചിടത്തോളം ആധുനികതയുടെ കാലത്തേക്കാള്‍ ദുര്ഗ്രഹമാണ്‌ പുതിയ കവിത..." മൗനത്തിന്റെ മുഴക്കങ്ങള്‍-എന്‍.പ്രഭാകരന്‍


________________________________________________________________________________________________________________________________



കേരളീയ സമൂഹത്തെ പ്രത്യയശാസ്ത്ര മുക്തമാക്കുന്നതില്‍ ശാസ്ത്രസാഹിത്യപരിഷത്തിനു പങ്ക്
മുംബൈ :  പുസ്തകം വായിച്ച് മനഃസംസ്‌കരണം നേടുക എന്നത് മാറിയിട്ടുണ്ട്. ഇന്നത്തെ കാലയളവില്‍ പ്രത്യയശാസ്ത്രമെല്ലാം ദുര്‍ബലമായി കഴിഞ്ഞിട്ടുണ്ട്. യുവധാര സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ 'സാഹിത്യത്തിനുള്ള സമകാലീന ഇടം' എന്ന വിഷയം  അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു സാഹിത്യകാരനായ എന്‍.പ്രഭാകരന്‍.

                      











പ്രത്യയ ശാസ്ത്ര ധാരണയില്ലാത്തവര്‍ ഇന്ന് നിരവധിയാണെന്നും എന്‍.പ്രഭാകരന്‍ വ്യക്തമാക്കി. നിരവധി കരിയറിസ്റ്റുകള്‍ പുരോഗമന പ്രസ്ഥാനത്തിലും ഉണ്ട്. പ്രത്യയ ശാസ്ത്രപഠനംതന്നെ അനാവശ്യമെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്.
കേരളീയ സമൂഹത്തെ പ്രത്യയശാസ്ത്രമുക്തമാക്കുന്നതില്‍ കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ടെന്ന് എന്‍.പ്രഭാകരന്‍ കുറ്റപ്പെടുത്തി.
വായനശാലകള്‍, ഗ്രാമീണ ഗ്രന്ഥാലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാണ്.
ബ്ലോഗുകള്‍, സൈബര്‍ മാസികകള്‍ തുടങ്ങി പുതിയൊരു വായനാസമൂഹം രൂപപ്പെടുന്നതിന്റെ അടയാളങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ടെന്നും എന്‍.പ്രഭാകരന്‍ പറഞ്ഞു.
വ്യാജ കമ്യൂണിസ്റ്റുകള്‍ക്കാണ് പുലിജന്മം പാര്‍ട്ടിവിരുദ്ധ സിനിമയായി തോന്നിയതെന്ന് ദേശീയ അവാര്‍ഡ് ജേതാവ് പ്രിയനന്ദനന്‍ പറഞ്ഞു.നമ്മുടെ ചരിത്രത്തെ ആരാണ് നെയെ്തടുക്കുന്നത് എന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു. തെയ്യത്തിന്റെ കരച്ചിലുകള്‍ എന്തേ തിരിച്ചറിയപ്പെടാതെ പോകുന്നതെന്ന സമകാലീന അന്വേഷണമാണ് പുലിജന്മം എന്ന സിനിമയുടെ പിറവിയിലേക്ക് നയിച്ചത്.
ചര്‍ച്ചയെ തുടര്‍ന്ന് പ്രിയനന്ദനന്‍ സംവിധാനം ചെയ്ത പുലിജന്മം എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

---------------------------------------------------------------------------------------------------------

ഇംഗ്ലീഷിനെ പ്രധാന ഭാഷയാക്കണമെന്ന വാദം അസംബന്ധം-എന്‍.പ്രഭാകരന്‍
22 Feb 2011
പയ്യന്നൂര്‍: ഒന്നോ രണ്ടോ ശതമാനം മലയാളികള്‍ക്ക് മാത്രമാണ് അതും തൊഴിലിന്റെ ഭാഗമായി ഇംഗ്ലീഷിനെ ആവശ്യമുള്ളതെന്നും ആ ഭാഷയെ പ്രധാന ഭാഷയാക്കണമെന്നും പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും എഴുത്തുകാരന്‍ എന്‍.പ്രഭാകരന്‍ പറഞ്ഞു. കേരളത്തില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് 99.9 ശതമാനം സ്ഥലങ്ങളിലും ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധപൂര്‍വമായ ആവശ്യമുള്ള ഒന്നല്ല. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന 15 ലക്ഷം മലയാളികളില്‍ ചെറിയ വിഭാഗത്തിന് മാത്രമാണ് ഇംഗ്ലീഷ ആവശ്യം. അവിടെ ഭാഷ അറബിയാണ്-പ്രഭാകരന്‍ പറഞ്ഞു. ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ മലയാള ഐക്യവേദി സംഘടിപ്പിച്ച ഭാഷാ സ്‌നേഹികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാളം മാധ്യമമായി പഠിക്കുന്ന ആളുകള്‍ക്ക് ഉയര്‍ന്ന ജോലി ലഭിക്കില്ല എന്ന് കരുതുന്നത് വെറുതെയാണ്. സര്‍ഗാത്മകമായ രീതിയില്‍ ഏത് ഭാഷ പഠിക്കാനും മാതൃഭാഷയില്‍ പഠിച്ചവര്‍ക്ക് മാത്രമേ സാധിക്കൂ. മലയാളം നന്നായി പഠിച്ചവര്‍ക്ക് ഇംഗ്ലീഷും വേഗത്തില്‍ പഠിക്കാം. എല്ലാ വിഷയങ്ങളും ഇംഗ്ലീഷിലൂടെ മാത്രമേ പഠിക്കാന്‍ കഴിയൂ എന്ന് പറയുന്നത് തെറ്റാണ്. സാഹിത്യവും ശാസ്ത്രവും ദര്‍ശനങ്ങളും അടങ്ങുന്ന മികച്ച ഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുള്ളത് മറ്റുഭാഷകളിലാണ്-അദേഹം പറഞ്ഞു. ചടങ്ങില്‍ ഇ.പി.രാജഗോപാലന്‍ അധ്യക്ഷനായി.
ബി.മുഹമ്മദ്അഹമ്മദ്, മേലത്ത് ചന്ദ്രശേഖരന്‍, പി.അപ്പുക്കുട്ടന്‍, കെ.എം.ഭരതന്‍, കെ.ജനാര്‍ദ്ദനന്‍ എന്നിവരും സംസാരിച്ചു. ശ്രീധരന്‍ കൈതപ്രം സ്വാഗതം പറഞ്ഞു.
----------------------------------------------------------------------------------------------------------

സാഹിത്യത്തിലെ യാഥാസ്ഥിതികര്‍ കേസരിയെ തമസ്‌കരിച്ചു. -എന്‍.പ്രഭാകരന്‍
 09 Oct 2010
കണ്ണൂര്‍: മലയാളസാഹിത്യത്തിലെ യാഥാസ്ഥിതികര്‍ കേസരി എ.ബാലകൃഷ്ണപ്പിള്ളയെ തമസ്‌കരിക്കുകയായിരുന്നുവെന്ന് എഴുത്തുകാരന്‍ എന്‍. പ്രഭാകരന്‍ പറഞ്ഞു.

കേസരി കൃതികളുടെ പ്രസിദ്ധീകരണസമിതിയും കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് മലയാളവിഭാഗവും ചേര്‍ന്ന് 'കേസരിയുടെ ആശയ ലോകം' എന്നവിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പലയിടങ്ങളിലും പാഠപുസ്തകത്തില്‍നിന്നുവരെ അദ്ദേഹത്തിന്റെ കൃതികളെ ഒഴിവാക്കി. വടക്കുംകൂര്‍ രാജരാജവര്‍മയോടാണ് അഴീക്കോട് കേസരിയെ ഉപമിച്ചത്. കേസരിയുടെ സാഹിത്യവിമര്‍ശനം, നവീനചിത്രകല എന്നീ പുസ്തകങ്ങളിറങ്ങിയിട്ട് 26 വര്‍ഷം കഴിഞ്ഞിട്ടും രണ്ടാംപതിപ്പിറക്കിയിരുന്നില്ല. പ്രൊഫ. എം.എന്‍.വിജയനുള്‍പ്പെടെയുള്ളവര്‍ ഏറെ ക്ലേശിച്ചാണ് അദ്ദേഹത്തിന്റെ രചനകളുടെ കൈയെഴുത്ത് പ്രതികള്‍ സമാഹരിച്ചത്. ഇത് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തെ ഏല്പിച്ചെങ്കിലും അവര്‍ അത് നശിപ്പിച്ചു. വീണ്ടും ഇവകണ്ടെടുത്താണ് പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രം രൂപപ്പെടുത്തുന്നതില്‍ കേസരി പ്രധാനപങ്കുവഹിച്ചു. എന്നാല്‍ കേസരിയുടെലോകം കൂടുതല്‍ വിശാലമാണെന്നതിരച്ചറിവില്‍ ഇടതുപക്ഷവും അദ്ദേഹത്തില്‍നിന്നകന്നു. കേസരിയെ തമസ്‌കരിക്കാനാണ് ഇപ്പോഴും ശ്രമം -അദ്ദേഹം പറഞ്ഞു.

കേസരികൃതികളുടെ പ്രസിദ്ധീകരണസമിതി സെക്രട്ടറി കെ.പി.നരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. എസ്.എം.അബ്ദുള്‍ഖാദര്‍, കെ.ബാലകൃഷ്ണന്‍, ഡോ. പി.പവിത്രന്‍, ഡോ. എ.ടി.മോഹന്‍രാജ് എന്നിവര്‍ സംസാരിച്ചു. മലയാളവിഭാഗം മേധാവി എന്‍.രജനി സ്വാഗതവും ടി.കെ.ഉമ്മര്‍ നന്ദിയും പറഞ്ഞു.

എംഎന്‍ വിജയന്‍ സ്മാരക ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു


Oct02,2010
കണ്ണൂര്‍: പ്രമുഖ ചിന്തകനും വാഗ്മിയുമായ എന്‍എന്‍ വിജയന്‍ സ്മാരക ഗ്രന്ഥാലയം കണ്ണുര്‍ താണയില്‍ എഴുത്തുകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.
എംഎന്‍ വിജയന്‍റെ ചിന്തകളും ഓര്‍മ്മകളും ആരു ശ്രമിച്ചാലും തടയാനാവില്ലെന്ന് എന്‍ പ്രഭാകരന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ആശയങ്ങളുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുവരികയാണ്. എംഎന്‍ വിജയന്‍റെ പേരില്‍ സ്ഥാപിക്കുന്ന ആദ്യഗ്രന്ഥാലയമാണ് ഇതെങ്കിലും ഇതുപോലുള്ള ഗ്രന്ഥാലയങ്ങല്‍ കേരളത്തിനും കേരളത്തിന് വേളിയിലും ഇന്ത്യയ്ക്ക് പുറത്തും സ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങള്‍ സംഭാവനചെയ്യാന്‍ സംഘടകര്‍ അഭ്യര്‍ത്ഥിച്ചു. പുസ്തകങ്ങള്‍ സംഭാവനചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍, +91 9947278587 കരുണാകരന്‍ പുതുശ്ശേരി, +91 9947756670 വിജയന്‍ കൂട്ടാളി
ചടങ്ങില്‍ കെ സി ഉമേഷ് ബാബു, എന്‍ ശശിധരന്‍, പി.പി ശശീന്ദ്രന്‍, എംടി രാധാകൃഷ്ണന്‍, സികെ ലവന്‍, കരുണാകരന്‍ പുതുശ്ശേരി എന്നിവര്‍ പങ്കെടുത്തു.
__________________________________________________

കെ ബാലകൃഷ്ണന്റെ 'പഴശ്ശിയും കടത്തനാടും' എന്‍ പ്രഭാകരന്‍ പ്രകാശനം ചെയ്യുന്നു.
സാഹിത്യത്തെ പ്രണയിക്കുന്നവരെയും ചരിത്രകുതുകികളെയും ഒരുപോലെ രസിപ്പിച്ചവയാണ് പത്രപ്രവര്‍ത്തകനായ കെ ബാലകൃഷ്ണന്റെ "കേരളപര്യടനം" പുസ്തകങ്ങള്‍ . ഡി സി ബുക്സാണ് പ്രസാധകര്‍ .
____________________________________________________________________