എന്‍.പ്രഭാകരന്‌

എൻ.പ്രഭാകരന്റെ പുതിയ കൃതികൾ : ‘ആത്മാവിന്റെ സ്വന്തം നാട്ടിൽ നിന്ന്’ , ‘മനസ്സ് പോകുന്ന വഴിയേ’. പ്രസാധനം ഡി.സി.ബുക്സ്

തിരക്കഥകൾ



















പിഗ്‌മാൻ
എൻ.പ്രഭാകരന്റെ പ്രശസ്ത കഥപിഗ്‌മാൻഅവിര റബേക്ക സിനിമയാക്കുന്നു. 'തകരച്ചെണ്ട' എന്ന ചിത്രത്തിനുശേഷം അവിര റെബേക്ക സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പിഗ്മാന്‍'. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്‍. പ്രഭാകരന്‍ തന്നെയാണ് നിർവ്വഹിക്കുന്നത്. നായിക പുതുമുഖമായിരിക്കും.
ശ്രീ സൂര്യ ഫിലിംസിന്റെ ബാനറില്‍ ടി.ആര്‍. ശ്രീരാജ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, തലൈവാസല്‍ വിജയ്, കെ.പി.എ.സി. ലളിത തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം: പ്രദീപ് നായര്‍, സംഗീതം: ഗൗതം.
മലയാള ഭാഷയിലും സാഹിത്യത്തിലും ഡോക്ടറേറ്റിന് പഠനം നടത്തുന്ന ഒരു മിടുക്കനായ ചെറുപ്പക്കാരന്റെ ജീവിത സാഹചര്യങ്ങളുടെ കഥയാണ് അവിര റെബേക്ക 'പിഗ്മാന്‍' എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. പിഗ്മാന്‍ സ്വിച്ച് ഓണ്‍  കര്‍മം 5.07.2011 രാവിലെ നടന്നു.എറണാകുളത്ത്‌ ഹോട്ടല്‍ avenue centre ഇല്‍  വെച്ചായിരുന്നു പരിപാടി.സിബി മലയില്‍ ആണ് ഭദ്രദീപം കൊളുത്തിയത് .സംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍ .ബി .ഉണ്ണികൃഷ്ണന്‍ ,ഡോ.ബിജു ,നിര്‍മാതാവ് ശ്രീരാജ് ,കവി പി .പി, രാമചന്ദ്രന്‍ സംഗീത സംവിധായകന്‍ ഗൌതം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പുലിജന്മം.
മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാളചലച്ചിത്രമാണ്‌ പുലിജന്മം. ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ. പ്രഭാകരൻ രചിച്ച നാടകത്തെ അടിസ്ഥാനമാക്കി എൻ.ശശിധരനും എൻ. പ്രഭാകരനും ചേർന്ന് രചിച്ച തിരക്കഥയാണ് ചലച്ചിത്രത്തിന് ആധാരം.പ്രിയനന്ദനൻ ആണ്‌ ഈ ചിത്രത്തിന്റെ സം‌വിധായകൻ.2006 ലെ കേന്ദ്ര ഗവൺമെന്റിന്റെ മികച്ച ചിത്രത്തിനുള്ള ഈ ചിത്രത്തിനു ലഭിച്ചു.മുരളി,സിന്ധു മേനോൻ,വിനീത് കുമാർ, സം‌വൃത സുനിൽ,സലീം കുമാർ എന്നിവരാണ്‌ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.


 








REVIEWS
Pulijanmam- One of the best Malayalam films of the decade.
 by Roby Kurian
Pulijanmam is based on the famous play with the same title by N Prabhakaran. The basic idea of the plot stems from a renowned 'Theyyam'(folk art of northern Kerala) named 'tiger turned Thondachan', which talks about a martial art-master from the lower caste, named Kari, who goes to the nether world of tigers(Tiger world) to get tiger nail and tail as a cure for the ruler's mental trauma. The film uses the myth of master Kari as a theme as well as metaphor to explore the current political and social life in Kerala. The film tells the story of contemporary society through the eyes of an activist, Prakashan(Played by Murali) who finds it difficult for him to reconcile with prevailing social norms. Kari, the hero of the myth was brave and bravery, most of the time, involves naiveté. Kari was naive enough to fall into the trap of the ruler and sacrifice his human-life and take up the loneliness of a tiger.



Prakashan is also brave(also naive) in his own terms to fight against a numb society and accept his loneliness which is mostly political in nature. The film also addresses many social issues of Kerala, like non availability of drinking water, construction boom, revenue recoveries, the growing spiritual inclination of the people and communal tensions. Murali as Prakashan has again raked in a absorbing performance through out.
The film is ably scripted with excellence by N Prabhakaran and N Sasidharan. Cinematography by K.G.Jayan is masterful. Priyanandanan masterfully mixes a myth with current political life of Kerala, in this wonderful film simultaneously bringing up the politics of ecology, womanhood and social existence. Pulijanmam won the national award for best film(India) and is easily one of the best Malayalam films of the decade.

Courtesy:/www.malayalamclassics.co.cc/



--------------------------------------------------------------------------------
കാരിഗുരുക്കളും സമൂഹവും.
സമൂഹത്തിന്റെ വഴിയുമായി ഇടയുന്ന യുവത്വം മലയാളത്തിലെ പുതിയ കാഴ്ചയല്ല. പ്രഭാകരന്റെ കഥയെ ആസ്പദമാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ‘പുലിജന്മം’ രാഷ്റ്റ്രീയം കൈകാര്യം ചെയ്യുന്നത് ഈ വഴിക്കാണ്. നെയ്തുകാരനില്‍ നിന്നും സിനിമയ്ക്കു വന്ന പ്രധാന വ്യത്യാസം. ഇടതുപക്ഷത്തിന്റെ നയങ്ങളെ മറ്റു പലതിനോടുമൊപ്പം സിനിമ വിമര്‍ശിക്കുന്നു എന്നതാണ്. അത് നമ്മുടെ മാദ്ധ്യമങ്ങളിലെങ്ങും പലപാട് ചര്‍ച്ചയ്ക്കുവന്ന കാര്യമാണ്. പുലിമറഞ്ഞതൊണ്ടച്ചന്‍ (തെയ്യം) സിനിമയിലെ പ്രകാശനുമായി താദാത്മ്യം പ്രാപിക്കുന്ന അംശങ്ങള്‍ പ്രകടമാണ്. പ്രേമിക്കുന്ന പെണ്ണും വാതിലടച്ചപ്പോള്‍ തൊണ്ടച്ചന്റെയും പ്രകാശന്റെയും ദുരന്തം പൂര്‍ത്തിയായി. ആര്‍ എസ് എസു കാര്‍ ആദ്ധ്യാത്മിക കടകള്‍ തുറക്കുന്നത്, ആള്‍ദൈവങ്ങള്‍ ആളുകളെ തട്റ്റിക്കൊണ്ടു പോകുന്നത്, വര്‍ഗീയ ലഹളകള്‍, മുതലാളിത്തം പാര്ട്ടിയുടെ സഹായത്തോടെ പരിസ്ഥിതി നശിപ്പിച്ചും റിസോര്‍ട്ടുകള്‍ കെട്ടിയുണ്ടാക്കുന്നത് ഇങ്ങനെ ആഴമില്ലാത്ത ചില പരാമര്‍ശങ്ങള്‍ അവിടവിടെയുണ്ട്.
അതിനപ്പുറം ആഴമുള്ള രാഷ്ട്രീയ വിശകലനങ്ങളോ തത്ത്വചിന്തയോ നിരീക്ഷണമോ സിനിമ നമ്മുടെ മുന്നില്‍ വയ്ക്കുന്നുണ്ടോ എന്നു സംശയമാണ്. സിനിമയുടെ സാദ്ധ്യത തീരെ ചൂഷണം ചെയ്തിട്ടുമില്ല. തെയ്യങ്ങള്‍ കുറച്ചുനേരം കൂടുതല്‍ പ്രത്യക്ഷപ്പെടുന്നു..എന്നൊരു നന്മയുണ്ട്.. പക്ഷേ അതെന്തിന് എന്ന് ഉത്തരം കണ്ടെത്താന്‍ എന്തു ചെയ്യണം..?
www.chintha.com
-------------------------------------------------------------------------
പുലിജന്മം -ഒരു ആസ്വാദനക്കുറിപ്പ്
by Naser.
സാമൂഹികപ്രശ്നങ്ങളിലെ ഇടപെടലുകളുടെ തുടര്ച്ച മലയാളസിനിമയില്‍ നഷ്ടപ്പെട്ടിട്ട് വര്ഷങ്ങളേറെയായി. കാഴ്ചയുടെ വിരിന്നൊരുക്കാന്‍ കോടികള്‍ മുടക്കുന്ന വ്യവസായസിനിമയുടെ രീതിശാസ്ത്രത്തെ നിരാകരിയ്ക്കുകയും നേരിന്‍റെ തിരിച്ചറിവുമായി പൊള്ളുന്ന ഒരുപിടി ചോദ്യങ്ങള്‍ പ്രേക്ഷകന്‍റെ മുന്നിലേയ്ക്കിട്ട് മാറിനില്ക്കുന്ന ഈ കലാകാരന് മുന്നില്‍ ഉത്തരങ്ങളില്ലാതെ കപടമായ നിഷ്പക്ഷതയുടെ മുഖാവരണവുമിട്ട് ആര്ക്കും പൊട്ടന്‍ കളിയ്ക്കാന്‍ സാദ്ധ്യമല്ല.