എന്‍.പ്രഭാകരന്‌

എൻ.പ്രഭാകരന്റെ പുതിയ കൃതികൾ : ‘ആത്മാവിന്റെ സ്വന്തം നാട്ടിൽ നിന്ന്’ , ‘മനസ്സ് പോകുന്ന വഴിയേ’. പ്രസാധനം ഡി.സി.ബുക്സ്

കുറിപ്പുകൾ




എം.എൻ.വിജയൻ:നന്മയുടെ മാമരം
തളർന്നെത്തുന്നവർക്ക് തണലും പറന്നെത്തുന്നവർക്ക് കനിയും നൽകിക്കൊണ്ട് ഒരു വന്മരം പോലെഎം.എൻ.വിജയൻ നിലകൊണ്ടു. തങ്ങളുടെ സ്വകാര്യ ദുഖങ്ങളുംമാനസിക പ്രശ്നങ്ങളുമായി അദ്ദേഹത്തെ സമീപിക്കാൻ അനേകമാളുകളെ പ്രേരിപ്പിക്കുന്നത് മനശ്ശാസ്ത്രത്തിൽ അദ്ദേഹത്തിനുള്ള അവഗാഹത്തെക്കുറിച്ചുള്ള മതിപ്പല്ല. എം.എൻ.വിജയനെന്ന വ്യക്തിയുടെ  വിശുദ്ധിയിലും ഉദാരതയിലുമുള്ള വിശ്വാസമാൺ. അന്യനെ ചെറിതാക്കാനുള്ള സൌകര്യപ്രദമായ ആയുധമെന്നതിൽക്കവിഞ്ഞ് സഹതാപത്തിൻ യാതൊരർത്ഥവുമില്ലാത്ത ഈ ലോകത്തിൽ സ്നേഹം കൊണ്ട് നിങ്ങളെ സ്തബ്ധനാക്കുന്ന മനുഷ്യൻ ഒരു അൽഭുതം തന്നെയല്ലേ? കൂടുതൽ.....



നാലാമിടം.
മലയാളിയുടെ അനുഭവലോകത്തിന് അതിന്റെ അടിസ്ഥാനഘടനയില്‍ തന്നെ മാറ്റം വന്നിരിക്കുന്നതു പോലുള്ള പ്രതീതിയാണ് പല ബ്ളോഗ്കവിതകളും നല്‍കുന്നത്.പുതിയ ലോകാവസ്ഥയില്‍ വ്യക്തിഗത വിചാരങ്ങള്‍ പോലും സ്വന്തം നാടിന്റേതല്ലാത്ത ഒരു ഭാവസ്ഥലിയുമായി അപ്പപ്പോള്‍ കണ്ണി ചേര്‍ക്കപ്പെടുന്നുണ്ട്. അങ്ങനെയല്ലാതെ തികച്ചും കേരളീയമായ ഭാവപ്പൊലിമകളോടെ അവതരിക്കുമ്പോള്‍ അവയുടെ വാസ്തവികതയ്ക്ക് വലുതായ ശോഷണം സംഭവിക്കുന്നതായാണ് കാണുന്നത്.കൂടുതല്‍ .....
പുസ്തകം : നാലാമിടം. രചയിതാവ് : ഒരു കൂട്ടം ബ്ലോഗേര്‍സ് (എഡിറ്റര്‍ : സച്ചിദാനന്ദന്‍)പ്രസാധകര്‍ : ഡി.സി.ബുക്സ് 
_______________________________________________

വാക്കുകളുടെ ശരീരസ്പര്‍ശം 
സാമൂഹ്യമായ ഉത്കണ്ഠകള്‍ക്ക് സുതാര്യമായ ആവിഷ്കാരം നല്കുന്നതിലോ അവയുമായി വൈകാരികമായി താദാത്മ്യം പ്രാപിച്ച് വ്യക്തിഗതാനുഭവങ്ങളുടെ ചൂരും ചൂടും അവയ്ക്കു നല്‍കുന്നതിലോ അല്ല അവയെ തിരിച്ചറിയാനാവാത്തവിധം രൂപാന്തരപ്പെടുത്തി കവിതയുടെ രൂപപരമായ മുറുക്കത്തിന്റേയും വ്യത്യസ്തതയുടേയും ഘടകങ്ങളാക്കി പരിവര്‍ത്തിപ്പിക്കുന്നതിലാണ് പുതുകവികള്‍ പൊതുവേ താല്പര്യപ്പെട്ടുകാണുന്നത്.കൂടുതല്‍........
______________________________________________

കവിത കഥയാവുകയാണ്‌-1
ഇങ്ങനെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച കവിതകള്‍ ഏറെയില്ലെങ്കിലും ഏറ്റവും പുതിയ മലയാളകവിതയിലെ ഏറ്റവും തെളിമയുറ്റ സാന്നിദ്ധ്യം അവയുടേതുതന്നെയാണ്‌.
എസ്‌.ജോസഫ്‌, എം.ബി.മനോജ്‌, മോഹനകൃഷ്ണന്‍ കാലടി എന്നിവരുടെ എഴുത്തിലാണ്‌ കവിതയുടെ ഈ രൂപാന്തരപ്രാപ്തി ആവര്‍ത്തിക്കുന്ന അനുഭവമായിത്തീരുന്നത്‌.
കൂടുതല്‍.......
_______________________________________________
കവിത കഥയാവുകയാണ്‌-2
വനങ്ങളില്‍, മലയോരങ്ങളില്‍, ദരിദ്രമായ നാട്ടിന്‍പുറങ്ങളില്‍, തെരുവോരങ്ങളില്‍, ജീവിതത്തിന്റെ സത്യങ്ങള്‍ മറ്റുചിലതാണെന്ന വാസ്തവം അവര്‍ ഓര്‍മ്മിച്ചതേയില്ല. ഇങ്ങനെ മറവിയിലേയ്ക്കും അവഗണനയിലേയ്ക്കും തള്ളിമാറ്റപ്പെട്ട അനുഭവലോകങ്ങള്‍ പുതിയ പല തിരിച്ചറിവുകളുടേയും ഉല്‍പന്നമായ ഭാവുകത്വപരിണാമത്തിന്റെ ഫലമായി കവിതയിലെ ഏറ്റവും പ്രകാശപൂര്‍ണ്ണമായ ഇടങ്ങളായിമാറുന്നതാണ്‌ സമകാലിക മലയാളകവിതയിലെ ഏറ്റവും ശ്രദ്ധേയമായ പരിണാമം.
_________________________________________