എന്‍.പ്രഭാകരന്‌

എൻ.പ്രഭാകരന്റെ പുതിയ കൃതികൾ : ‘ആത്മാവിന്റെ സ്വന്തം നാട്ടിൽ നിന്ന്’ , ‘മനസ്സ് പോകുന്ന വഴിയേ’. പ്രസാധനം ഡി.സി.ബുക്സ്

കൃതികൾ

തീയൂരിലെ എല്ലാ മനുഷ്യര്‍ക്കും ഒരു സ്വകാര്യചരിത്രമുണ്ട്‌. എന്നാല്‍ ഇവര്‍ ലിഖിത ചരിത്രത്തിലില്ലാത്തവരാണ്‌. ദേശത്തിന്റെ ചരിത്രമെഴുതലാണ്‌ യഥാര്‍ത്ഥനോവല്‍ എന്ന്‌ തീയൂര്‍ രേഖകള്‍ ഓര്‍മ്മിപ്പിക്കുന്നു. ചരിത്രമെന്നാല്‍ ഭൂമിയും ആകാശവും കൈമാറുന്ന രഹസ്യസന്ദേശങ്ങളാണെന്നും ഈ നോവല്‍ അറിയിക്കുന്നു. ഒരു ഗോത്രനൃത്തത്തിന്റെ വിസ്‌മയ വര്‍ണ്ണങ്ങള്‍...
---------------------------------------------------------------------------------
book_title ഏഴിനും മീതെ (നോവല്‍)
  എന്‍. പ്രഭാകരന്‍
  ഡി.സി. ബുക്ക്‌സ്‌
ഏഴിനും മീതെ ഒരു ദൈവകഥയല്ല. മാങ്ങാട്ടുനിന്നു പുറപ്പെട്ട്‌ മലമുടിയിലേക്കു പോയ മന്ദപ്പന്‍ എന്ന വെറുമൊരു മനുഷ്യന്റെ കഥ. നന്മതിന്മകളെ ചൂഴ്‌ന്നുളള സൂക്ഷ്‌മവിചാരത്തില്‍നിന്നകലെ അനുഭവത്തിന്റെ ഒരു പടനിലമുണ്ട്‌. അവിടെയാണ്‌ മന്ദപ്പന്‍ ജീവിച്ചതും മരിച്ചതും. പിന്നീടവന്‍ കതിവനൂര്‍ വീരനെന്ന്‌ പുകള്‍പെറ്റവനായി. അവന്റെ ജീവിതകഥ അജ്ഞാതരായ കവികള്‍ പാട്ടാക്കി മാറ്റി. അനേകം തലമുറകളിലെ കലാകാരന്‍മാര്‍ അവന്റെ കോലം കെട്ടിയാടി.
മനുഷ്യാവസ്ഥയുടെ നിമ്‌നതകളും സമതലങ്ങളും പിന്നിട്ട്‌ ഉന്നതിയിലേക്കുളള സുദീര്‍ഘമായ യാത്രയുടെ ഹൃദ്‌സ്‌പന്ദങ്ങള്‍.
--------------------------------------------------------------------------------- 
book_titleഅദൃശ്യവനങ്ങള്‍ (നോവല്‍)


മാനസികമായ അരക്ഷിതത്വം അനുഭവിക്കുകയും ചുറ്റുപാടുകളോട്‌ തന്റേടത്തോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു അവിവാഹിതയുടെ വ്യഥകളെയും അസ്വാസ്‌ഥ്യങ്ങളെയും സത്യസന്ധമായി ആവിഷ്‌കരിക്കുകയാണ്‌ എന്‍.പ്രഭാകരന്‍ 'അദൃശ്യവനങ്ങ'ളില്‍. സ്‌നേഹിച്ചവര്‍ പലരും കടന്നു പോകുന്നത്‌ നിസ്സംഗതയോടെ നോക്കിനിന്ന അവള്‍ ആരിലും അവകാശം സ്‌ഥാപിക്കാന്‍ ആഗ്രഹിച്ചില്ല. മൂല്യങ്ങള്‍ കൈമോശം വന്നുപോയ ജീവിതവ്യവസ്‌ഥയും ചുറ്റുമുള മുഖങ്ങളില്‍ കാണപ്പെട്ട പൊളളത്തരങ്ങളും പരിഹാസവും അവളില്‍ മടുപ്പിന്റെ ശൈത്യം ഉറച്ചുകൂട്ടി.
മനുഷ്യനെ ചൂഴ്‌ന്നുനില്‌ക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ നവ്യമായ ഒരു ആത്‌മപ്രകാശനരൂപം കണ്ടെത്തുകയാണ്‌ ഇവിടെ.
--------------------------------------------------------------------------------

book_title
രാഷ്ര്ടീയവും ചരിത്രവും നാട്ടുവെളിച്ചംപോലെ പരക്കുന്ന കഥകളുടെ സമാഹാരം. കാഴ്‌ചയുടെയും കാഴ്‌ചപ്പാടുകളുടെയും വ്യക്തതയും സാമൂഹികതയുടെ സ്ഥായീഭാവവും ഓരോ കഥകളെയും കാലപ്രതിബദ്ധമാക്കുന്നു. സൂക്ഷ്മ രാഷ്ര്ടീയത്തിന്റെ വിദ്യുത്‌തരംഗങ്ങള്‍ കഥകളെ കാന്തപൂരിതമാക്കുന്നു. വാക്കുകള്‍ മൂര്‍ച്ചയേറ്റിയ ആയുധങ്ങളായി കലാപഭരിതമാകുന്നു.
_____________________________________________
 എന്‍.പ്രഭാകരന്‍റെ 'സ്ഥാവര'വും ബി.എസ്.സുജിത്തിന്‍റെ 'മരച്ചീനി'യും 
 by ഡോ.ആര്‍.ഭദ്രന്‍ 
ചരിത്രത്തിന്‍റെ പ്രതിസന്ധിയില്‍ അകപ്പെട്ട് നിലംപരിശായി പോകുന്ന 'കുറുംതോട്ടില്‍ അപ്പമാഷെ'ന്ന കര്‍ഷകന്‍റെ കഥയാണ് എന്‍.പ്രഭാകരന്‍റെ 'സ്ഥാവരം'.പാരമ്പര്യമായി നെല്‍കൃഷിയുടെ പാഠങ്ങള്‍ പഠിച്ചിട്ടുള്ള ഈ കര്‍ഷകന്‍ ചരിത്രത്തിന്‍റെ വഞ്ചന അറിയാതിരിക്കുമ്പോള്‍ തന്നെ ഭക്ഷ്യസുരക്ഷയുടെ അറിയപ്പെടാത്ത പാഠങ്ങള്‍ ബോധത്തില്‍ സൂക്ഷിക്കുന്ന നിഷ്ക്കളങ്കനാണ്. അത് കൊണ്ടാണ് റബ്ബര്‍കൃഷിയുടെ പണക്കിലുക്കം അയാളുടെ കാതുകളെ ഭ്രമിപ്പിക്കാതെപോയത്. ഈ നന്മയേയാണ്‌ എന്‍.പ്രഭാകരന്‍ കേരളീയ ബോധത്തിലേക്ക് കഥ കൊണ്ടു എഴുതിക്കാണിച്ചു തന്നിരിക്കുന്നത്. എന്തായാലും തകഴിയുടെ കഥകളില്‍ നിന്നും വ്യക്തമായ അകലം പാലിച്ചുകൊണ്ട് നില്‍ക്കുകയാണ്‌ എന്‍. പ്രഭാകരന്‍റെ കഥ.
എന്‍.പ്രഭാകരന്‍റെ കഥയില്‍ നിന്നും വ്യക്തമായ അകലം പാലിച്ചുകൊണ്ട് എഴുതുയിരിക്കുന്ന കഥയാണ് ബി.എസ്.സുജിത്തിന്‍റെ 'മരച്ചീനി' ( പഞ്ചമി,പാഞ്ചാലി ഒരു ഡിപ്ലോമാറ്റിക്കാണ്...). എന്‍.പ്രഭാകരന്‍റെ കഥയിലെ നെല്ലിനുപകരം മരച്ചീനിയാണ് അതേസ്ഥാനത്ത് കഥയില്‍ വരുന്നത്. മരച്ചീനിയില്‍ നിന്നും റബ്ബറിലേക്ക് കളംമാറാന്‍ 'മരച്ചീനി'യിലെ  മാതുക്കണിയാന്‍ പ്രേരിതനായി. അപ്പമാഷില്‍ നിന്നുള്ള ഒരു  വ്യതിയാനം ഇവിടെ എഴുതുകയാണ്‌ ഈ യുവകഥാകൃത്ത്. ആസിയാന്‍ കരാറിന്‍റെ വഞ്ചനയില്‍ അകപ്പെട്ട് റബ്ബര്‍ വിറ്റ് കാശുമായി ചെല്ലുന്ന മാതുക്കണിയാന് അരിയും  മരച്ചീനിയും കിട്ടാതെ പോയി. നാളത്തെ ചരിത്രത്തിന്‍റെ ഒരു പ്രതിസന്ധി ഇന്നേ ഭാവന ചെയ്തെടുത്തിരിക്കുകയാണ് ഇക്കഥ. രണ്ടാം മുതലാളിത്തം കര്‍ഷകനെ ഇട്ട് പന്തുതട്ടി രസിക്കുന്ന കാഴ്ച്ചയാണ് ബി.എസ്.സുജിത്തിന്‍റെ മരച്ചീനി.തകഴിയുടെ കഥയിലെ രാഷ്ട്രീയ ത്തെ ഒന്നു നീക്കിനിര്‍ത്തിക്കാണിക്കുകയാണ് എന്‍.പ്രഭാകരന്‍. എന്‍.പ്രഭാകരന്‍റെ കഥയിലെ രാഷ്ട്രീയത്തെ ഒന്നുകൂടി നീക്കിനിര്‍ത്തി ഉത്തരാധുനികതയുടെ      ഇങ്ങേത്തലയ്ക്കല്‍ പ്രതിഷ്ടിച്ചിരിക്കുകയാണ് ബി.എസ്.സുജിത്ത്.
-------------------------------------------------------------------------------------------------------------------------------

തീയൂര്‍രേഖകളിലെ നേര്‍രേഖകള്‍ :
അനില്‍ സെയിന്‍


മലയാളത്തിലെ മറ്റുനോവലുകളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന ഒന്നാണ്‌ തീയൂര്‍രേഖകള്‍. മലയാളനോവലിന്റെ ഒരു പുതിയ മുഖമാണിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ വായനക്കാരില്‍ ഒരു പുതുമ സൃഷ്ടിക്കാന്‍ ഈ നോവലിന്‌ ആകുന്നുണ്ട്‌. പൊതുവെയുള്ള നോവലുകളുടെ തനതു രീതികളില്‍ നിന്നും വളരെ വ്യത്യസ്‌തമാണ്‌ ഇതിന്റെ ആഖ്യാനരീതി. ഈ വ്യത്യസ്‌തത തന്നെയാണ്‌ ഈ നോവലിനെ വേറിട്ടു നിര്‍ത്തുന്നതും. അതുകൊണ്ട്‌ തന്നെ മലയാള നോവല്‍ ചരിത്രത്തില്‍ ഇതിനേറെ പ്രത്യേകതയുണ്ട്‌. ഈ പ്രത്യേകതകൊണ്ട്‌ തന്നെയാവണം മലയാള നോവല്‍ 125 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഡി സി ബുക്ക്‌സ്‌ തെരഞ്ഞെടുത്ത 84 മികച്ച നോവലുകളില്‍ ഒന്നാകാന്‍ ഇതിന്‌ അവസരം ലഭിച്ചത്‌.


ചരിത്രത്താളുകളില്‍ നിറയുന്ന തീയൂരിന്റെ ചരിത്രാംശം മുഴുവനായും തന്നെ വിട്ടുക്കളയുകയാണ്‌ ഇവിടെ എഴുത്തുകാരന്‍ ചെയ്യുന്നത്‌. അതിന്‌ ബദലായി വര്‍ത്തമാനക്കാലത്തേക്കാണ്‌ ഈ നോവല്‍ വായനക്കാരനെ നയിക്കുന്നത്‌. ഒരു അലസ വായനക്ക്‌ ഉതകുന്ന മട്ടിലല്ല തീയൂര്‍രേഖകള്‍ ചമയ്‌ക്കപ്പെട്ടിരിക്കുന്നത്‌. കാരണം ഇതൊരു കുടുംബകഥയല്ല മറിച്ച ഇതൊരു പ്രദേശത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും കഥയാണ്‌. കാണാതാവുന്നവരുടെയും ആത്മഹത്യചെയ്യുന്നവരുടെയും ഗ്രാമമെന്ന പേരില്‍ കുപ്രസിദ്ധമായ തീയൂരിനെക്കുറിച്ചൊരു പരമ്പര തയ്യാറാക്കാന്‍ എഴുത്തുകാരനെത്തുന്നതും എ്‌ന്നാല്‍ അതിനേക്കാളുപരി ആ ഗ്രാമത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും സ്‌പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ ആ തിരിച്ചറിവിന്‌ ഒരു നോവല്‍ ഭാഷ്യം കൊടുക്കുകയുമാണ്‌ ചെയ്‌തിരിക്കുന്നത്‌.


നോവല്‍ ചരിത്രത്തില്‍ ഇതുവരെ തുടര്‍ന്നു വന്നിട്ടുള്ള പല സാമ്പ്രദായിക പ്രക്രിയകളില്‍ നിന്നും വിഭിന്നമായി നോവല്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. കോണേരി വെള്ളേന്‍ എന്ന ധീരനായ കള്ളന്റെ കഥയില്‍ നിന്നാണ്‌ തീയൂര്‍രേഖകള്‍ ആരംഭിക്കുന്നത്‌. എഴുത്തുകാരനതിനെ ആദിരൂപം എന്ന്‌ പേരിട്ടിരിക്കുന്നു. പിന്നീടുവരുന്ന പുറങ്ങളിലൊന്നും ഇതേക്കുറിച്ച്‌ കാര്യമായി സ്‌പര്‍ശിക്കുന്നില്ല. പക്ഷെ ഈ ആദിരൂപത്തിന്‌ നോവലിന്റെ ഗതി നിയന്ത്രിക്കാനാവുന്നുണ്ട്‌. ഇതിലൂടെ കാലസൂചനയെക്കുറിച്ച്‌ ഒരു ഉള്‍ക്കാഴ്‌ച്ച വായനക്കാരില്‍ എത്തിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നുണ്ട്‌. പിന്നെ എടുത്തുപറയേണ്ടത്‌ ഇതില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള ഭാഷയെക്കുറിച്ചാണ്‌. ഇതൊരു പ്രാദേശിക ചരിത്രമെന്ന നിലക്ക്‌ അവിടുത്തെ ഭാഷാസ്വാധീനം പലയിടത്തും ഉപയോഗിക്കപ്പെടുന്നുണ്ട്‌.


വട്ടക്കൂറ, ലപ്പ്‌, പിറക്ക്‌, വളേര്‍്‌പപാന്‍, ബന്‍സന്‍പോക്‌സ്‌ എന്നിവ അവയില്‍ ചിലത്‌ മാത്രം. തീയൂര്‍ ഒരു ആത്മഹത്യാ ഗ്രാമമെന്നറിയപ്പെടുന്നതിനാല്‍ തന്നെ വ ളരെ വിചിത്രമായ മരണങ്ങളും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്‌. മനുഷ്യനെ ആത്മഹത്യയിലേക്ക്‌ നയിക്കുന്ന ജീവിതത്തിലെ സങ്കീര്‍ണ്ണതകളും ഇതില്‍ അന്വേഷണ വിധേയമാക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ തീയൂര്‍രേഖകള്‍ക്കൊന്നും കാലിക പ്രസക്തിയുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലയാളനോവല്‍ ചരിത്രത്തില്‍ ഈ രേഖകള്‍ അവിസ്‌മരണീയമായിരിക്കുന്നു. നോവലിസ്‌റ്റ്‌-എന്‍ പ്രഭാകരന്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ മലയാള വിഭാഗം അധ്യാപകന്‍. മലയാള സാഹിത്യത്തിലെ മിക്ക മേഖലകളിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്‌.


1987 ല്‍ പുലിജന്മം എന്ന നാടകത്തിന്‌ സംഗീതനാടകഅക്കാദമി അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. (നെയ്‌തുകാരന്‍ എന്ന ചിത്രത്തിലൂടെ നടന്‍ മുരളിക്ക്‌ ഭരത്‌ അവാര്‍ഡ്‌ നേടിക്കൊടുത്ത പ്രശസ്‌ത മലയാള ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദന്‍ പുലിജന്മം അഭ്രപാളിയിലാക്കിയിട്ടുണ്ട്‌) കൂടാതെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, ചെറുകാട്‌ അവാര്‍ഡ്‌ തുടങ്ങി പല ബഹുമതികളും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. തീയൂര്‍രേഖകള്‍ മാധ്യമം ആഴ്‌ച്ചപ്പതിപ്പില്‍ ഖണ്ഡം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
Courtesy: http://anilzain.blogspot.com/

----------------------------------------------------------------------------------------------------------------------------------
 ÉáÜß¼z¢.
ÉáÜß¼z¢ (ÄßøAÅ)®X dÉÍÞµøX, ®X ÖÖßÇøX-Áß Øß ÌáµíØíÕßÜ : 45 øâÉ
 Review by ¼àÈ øÞ¼X 01.05.2011,malayalamanorama daily.
ÉáÜß¼z¢ ®K ÈÞ¿µJßW ÈßKÞÃí ¥çÄ çÉøßÜáU ¨ ºÜ‚ßdÄ JßæaÏᢠ¼z¢. 2006 æÜ ¯xÕᢠÎßµ‚ ØßÈßÎ ÏíAáU çÆÖàÏ ¥ÕÞVÁí çÈ¿ßÏ ¨ ºßdÄJßæa ÄßøAÅÞ µãJáAZ ®X dÉÍÞµøÈᢠ®X. ÖÖßÇøÈáÎÞÃí.

ÉáøÞÃÕᢠ§KæJ ØÎâÙÕᢠ®ÜïÞ¢ §Õßæ¿ ²JáçºøáKá. ØÞÎâÙcdÉÕVJµÈÞÏ dɵÞÖæa µHßÜâæ¿ ØÎâÙæJ çÈÞAß µÞÃáµÏÞÃí §ÄßW. §KæJ øÞ×íd¿àÏ ØÞÙºøcBç{Þ¿í æÉÞøáJæM¿ÞX Éçf dɵÞÖÈí µÝßÏáKßÜï.

ÐÌßæa ÕÞV×ßµJßÈí ÈÞGßW ÉáÜß¼z¢ ®K ÈÞ¿µ¢ µ{ßAÞX dɵÞÖÈᢠµâGáµÞøᢠÉiÄßÏß¿áKá. ÈÞ¿µJßæÜ dÉÇÞȵÅÞÉÞdÄÎÞÏ µÞøß·áøáAæ{ dɵÞÖÈÞÃí ¥ÕÄøßMßAáKÄí. ÕÞÝíçKÞVæ¿ dÍÞLí ÎÞxÞÈÞÏß ÉáÜßÄÞÕ{JßW çÉÞÏß ÉáÜßçÕ×¢ ÎùEí ÉáÜß¼í¼¿ÏᢠÉáÜßÕÞÜᢠæµÞIáÕKí ÕÞÝíçKÞæø ©ÝßÏâ. ÈÞ¿ßæÈ ©ÝßÏâ. ®KÞæÜ dÍÞLí ÎÞùâ. ¥Äí æºç‡IÄí µÞøß·áøáA{ÞÃí.

µÞøß ÍÞøcÏÞÏ æÕU‚ßçÏÞ¿í Õß¿ÉùEí ÉáÜß¼í¼¿ÏᢠÉáÜßÕÞÜᢠæµÞIáÕøÞX çÉÞµáKá. æÕU‚ß Ä¿ÏáæKCßÜᢠµÞøß·áøáAZ çÉÞµáKá. çÉÞµáKÄßÈí ÎáOí µÞøß·áøáAZ ÉùEá.

ÉáÜßçÕ×¢ ÎùEí ¾ÞX Õøá¢. ÉáÜßÏÞKí æÕ‚í Èà çÉ¿ßç‚Þ¿ßA{øáÄí. ¥øßAÞ¿ßæÕUÕᢠ¥¿ßÎÞ‚ßÜᢠÈà çÈøæJ ®¿áJí æÕAâ. ÉáÜßÏÞÏß ÕKá ¾ÞÈÜùáçOÞ ¥øßAÞ¿ß æÕU¢ Èà ®æa æÎÞµæJÞÏßAâ. ¥¿ßÎÞ‚ßÜí æµÞIí Èà ®æK ¥¿ßAâ. ¥ÄáæµÞçI ¾ÞX ÉÝÏ µÞøßÏÞµâ æÕU‚à. ®KÞæÜ ®ÈßæAæa ÎÈá×cçAÞÜ¢ οAßAßGâ æÕU‚à.

Éçf ÉáÜßÏÞÏß ÕK µÞøßæÏ µIí æÕU‚ß ÍÏKí ÉßXÎÞùáKá. çºÞøÏßxáK ÈÞÕᢠÈàGß ¥Üùß Õß{ßç‚Þ¿ß È¿AáK ·áøáAæ{ÏÞÃí ÉßæK µÞÃáKÄí.

ÈÞ¿µJßæÜ ÈÞÏßµÞ µÅÞÉÞdÄÎÞÏ æÕU‚ßæÏ ¥ÕÄøßMßAÞX ®JßÏ ×ÞÙßÈÏᢠdɵÞÖÈᢠÄNßW dÉÃÏJßÜÞÕáKá. ¦ ØÎÏJí ¥Õßæ¿ Õ¢ÖàÏ µÜÞÉÕᢠ©IÞÕáKá. ¨ ØÞÙºøcJßÜᢠdɵÞÖX ×ÙÈÞØßæÈ µÞÃÞÈÞÏß ¥Õ{áæ¿ ÕàGßæÜJß.

dɵÞçÖGX æÉÞÏíçAÞ.... ¨¿ ÈßAIÞ.... ÈßB{í ¼àÕß‚ßøßAÃKí ®ÈßAÞd·Ù¢Ií. ¥çÄÞIÞ ÉçùKí, æÉÞÏíçAÞ. ²øá æÉÞGßAø‚ßçÜÞæ¿ ×ÙÈÞØí ÕÞÄßWÉÞ{ßµZ ÕÜß‚¿‚á.

ÎÈá×cøâÉ¢ dÉÞÉßAÞX µÝßÏÞJ µÞøß·áøáA{ᢠdɵÞÖÈᢠ§Õßæ¿ ®ÜïÞÕøÞÜᢠ²xæMGí ¯µÞLÄÏßçÜAí È¿Ká ÈàBáKá.

----------------------------------------------------------------------------------------------------------
എൻ.പ്രഭാകരന്റെ പുസ്തകങ്ങൾ
  • ഒറ്റയാന്റെ പാപ്പാൻ
  • ഏഴിനും മീതെ
  • പുലിജന്മം
  • ജന്തുജനം
  • ബഹുവചനം
  • തീയ്യൂർ രേഖകൾ
  • രാത്രിമൊഴി
  • കാൽനട
  • ജനകഥ
  • എൻ.പ്രഭാകരന്റെ കഥകൾ
  • ഞാൻ തെരുവിലേയ്ക്ക് നോക്കി ( കവിതകൾ)
  • അദൃശ്യവനങ്ങൾ
  • ഭൂമിയുടെ അറ്റത്ത്‌(കഥാസമാഹാരം)
  • കുടകുകുറിപ്പുകള്‍(യാത്രാവിവരണം)