എന്‍.പ്രഭാകരന്‌

എൻ.പ്രഭാകരന്റെ പുതിയ കൃതികൾ : ‘ആത്മാവിന്റെ സ്വന്തം നാട്ടിൽ നിന്ന്’ , ‘മനസ്സ് പോകുന്ന വഴിയേ’. പ്രസാധനം ഡി.സി.ബുക്സ്






മികച്ച കുറെ കഥകൾ മലയാളത്തിനു നൽകിയ കഥാകാരനാണ്‌ എൻ. പ്രഭാകരൻ. കഥയും ചരിത്രവും കൂടിക്കുഴയുകയും കാലത്തിന്റെ കഥയില്ലായ്മയെ അടയാളപ്പെടുത്തുകയും ചെയ്യുന്ന കഥകൾക്ക്‌ ദീർഘായുസുണ്ടാകും. മുഖ്യധാര, ചാവുനിലങ്ങളായി കണ്ട പ്രാന്തജീവിതങ്ങളെ കഥയിലേയ്‌ക്ക്‌ കൊണ്ടുവന്നിട്ടാണ്‌ ഈ കഥാകൃത്ത്‌ ഒരപരത്വത്തെ മലയാള കഥയിൽ സ്ഥാപിച്ചത്‌. ഓർമ്മയെയും മറവിയെയും ചരിത്രത്തെ നേരിടാനുള്ള പ്രധാന രൂപകങ്ങളായും ഈ കഥകൾ സ്വീകരിക്കുന്നു.

കഥ എഴുതുന്നതും പറയുന്നതും ഒരേ താളവിതാനത്തിൽ സംഭവിക്കുന്നു എന്നത്‌ പ്രഭാകരന്റെ കഥകളുടെ പ്രത്യേകതയാണ്‌. അനുഭവവും ഭാഷയും ഒരുപോലെ നാട്ടുവെളിച്ചത്തിൽ പൊതിഞ്ഞാണ്‌ ഈ കഥാകൃത്ത്‌ ഉപയോഗിക്കുന്നത്‌, ഏതൊരാൾക്കും വായനായോഗ്യമാക്കുന്ന രീതിയിൽ.അടക്കപ്പെട്ട ചരിത്രത്തിന്റെ നിരവധി തുറസ്സുകളെ പ്രകാശി പ്പിക്കുന്ന കഥകൾ." ഡോ.ഉമർ തറമേൽ

 "അതീതത്താൽ പ്രലോഭിതമാകാത്ത ക്താജിജിവിതമാണ് എൻ.പ്രഭാകരന്റേത് .ഭാഷ കൊണ്ടോ അനുഭൂതി കൊണ്ടോ ആധ്യാത്മികത കൊണ്ടോ മറയ്ക്കപ്പെടാത്ത ജീവിത പരപ്പാണ് ആ കഥകളുടെ പ്രതീക്ഷ" ...സുനിൽ.പി.ഇളയിടം

എൻ.പ്രഭാകരന്റെ ബ്ലോഗ്   ഇറ്റിറ്റിപ്പുള്ള്    
.
.....ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.പക്ഷേ, ദൈവത്തിലേക്കുള്ള മനുഷ്യന്റെ യാത്രകള്‍,വിശേഷിച്ചും കാല്‍നടയായുള്ള ദീര്‍ഘസഞ്ചാരങ്ങള്‍ എന്തുകൊണ്ടോ എന്നെ വിനീതനാക്കുന്നു.അകമേ ശാന്തനാക്കുന്നു.അല്പനേരത്തേക്കെങ്കിലും വിശുദ്ധനാക്കുന്നു.



N.Prabhakaran's blog in English  rockpond

Often I feel terribly lonely and sad.There is only one way to escape from this. I have to train myself to feel serenity in my lonliess.I should involve in some sort of spiritual exercise which I myself should find totally independent and genuine.Perhaps I may not find a spiritual exercise suitable for me other than the activity of truthful writing.

                                       


കഥ ജീവിതത്തിന്റെ ഏറ്റവും മികച്ച ഫലങ്ങളിലൊന്നാണെന്നും അത് ജീവിതത്തെ കവിഞ്ഞുനില്‍ക്കുന്ന അത്ഭുതമാണെന്നും വിശ്വസിക്കുന്ന എഴുത്തുകാരനാണ് എന്‍ പ്രഭാകരന്. ഒരു അപകടത്തില്‍ പെട്ട് മരണത്തിന്റെ ഗുഹാകവാടത്തിലെത്തിയ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്ന ഘട്ടത്തില്‍ ഒരുപാട് കഥകള്‍ മനസ്സില്‍ എഴുതി. അവയില്‍ പലതും മറവിയുടെ ഇരുള്‍ക്കയത്തില്‍ അമര്‍ന്നെങ്കിലും, അഞ്ചെണ്ണം അതിജീവിച്ചു. ആ അഞ്ച് കഥകളും പിന്നീട് എഴുതിയ രണ്ട് കഥകളും ചേര്‍ത്ത് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരമാണ് മനസ്സ് പോകുന്ന വഴിയേ.
ഇളനീര്‍, ഞാന്‍ ഞാന്‍ പിന്നെയും ഞാന്‍, ഭൂതം ഭാവി വര്‍ത്തമാനം, ശരീരപാഠം, ഓര്‍മ്മകളുടെ ശ്മശാനം, ദൃശ്യം ഒന്ന്, ഡുണ്ടറഡും ഡുണ്ടറഡും..


 ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്
അനുഭവങ്ങള്‍ കഥയായും കവിതയായും നോവലായുമെല്ലാം രൂപാന്തരപ്പെടുന്ന ആത്മാവിലെ ആഴങ്ങളിലൂടെയും അത്ഭുത ദ്വീപുകളിലൂടെയുമുള്ള അന്വേഷണയാത്രകളുടെ വിവരണങ്ങള്‍, അവയ്ക്ക് അനുബന്ധമായി മാറുന്ന ചെറുകുറിപ്പുകള്‍, അപൂര്‍വ ചാരുതയാര്‍ന്ന കവിതകള്‍ ഇവയുടെ സമാഹാരമാണ് എന്‍. പ്രഭാകരന്റെ ഏറ്റവും പുതിയ ഈ പുസ്തകം.
സര്‍ഗാത്മക സാഹിത്യത്തിന്റെ ആന്തരികലോകങ്ങളെക്കുറിച്ച്, ഭാവിയില്‍ നടക്കാനിരിക്കുന്ന ഗൗരവപൂര്‍ണ്ണമായ അനേകം അന്വേഷണങ്ങളുടെ പ്രഭവകേന്ദ്രമാകുമെന്നു പ്രവചിക്കാവുന്നതാണ് എന്‍. പ്രഭാകരന്റെ ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന് എന്ന പുസ്തകം.


                       

                       

                           
കലാപം പെയ്യുന്ന വാക്കുകള്‍. മൂര്‍ച്ചയേറിയ എഴുത്ത്. രാഷ്ട്രീയവും ചരിത്രവും നാട്ടുവെളിച്ചം പോലെ പരക്കുന്ന കഥകളുടെ സമാഹാരം. കാഴ്ചയുടെയും കാഴ്ചപ്പാടുകളുടെയും വ്യക്തതയും സാമൂഹികതയുടെ സ്ഥായീഭാവവും ഓരോ കഥകളെയും കാലപ്രതിബദ്ധമാക്കുന്നു. സൂക്ഷ്മരാഷ്ട്രീയത്തിന്റെ വിദ്യുത് തരംഗങ്ങള്‍ കഥകളെ കാന്തപൂരിതമാക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ രേഖപ്പെടുത്തുന്ന കഥകള്‍.